കുവൈറ്റിൽ സ്പോർട്സ് വിസ നൽകാൻ ആരംഭിച്ച ശേഷം ഏകദേശം 250 കായിക വിസകൾ അനുവദിച്ചു

0
16

കുവൈറ്റ് സിറ്റി: സ്പോർട്സ്, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് പുതിയ തരം വിസ പ്രഖ്യാപിച്ച ശേഷം l നിരവധി സ്പോർട്സ് ക്ലബ്ബുകളിൽ നിന്നും അനുബന്ധ അസോസിയേഷനുകളിൽ നിന്നുമായി റെസിഡൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് 1000 അപേക്ഷകൾ ലഭിച്ചു. അപേക്ഷകരിൽ എല്ലാ വ്യവസ്ഥകളും പാലിച്ച 250 ഓളം സ്പോർട്സ് വിസകൾ ഇതുവരെ അനുവദിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.

സ്‌പോർട്‌സ് വിസ ഹോൾഡറുടെ താമസ കാലയളവ് മൂന്ന് മാസമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു, പ്രവേശന തീയതി മുതൽ ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് ഇത് പുതുക്കാവുന്നതാണ്. MoI വെബ്സൈറ്റ് വഴിയാണ് ഇതിന്അപേക്ഷ സമർപ്പിക്കേണ്ടത്. അംഗീകാരം ലഭിച്ചാൽ, റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകൾ സന്ദർശിക്കാനും ആവശ്യമായ ഔദ്യോഗിക രേഖകൾ സമർപ്പിക്കാനും അപേക്ഷകന് ഒരു അപ്പോയിന്റ്മെന്റ് എടുക്കാം. വിസ അപേക്ഷ നൽകുന്ന സ്ഥാപനം സന്ദർശകൻ കുവൈറ്റിൽ താമസിക്കുന്ന സമയത്ത്  പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനും അവരുടെ ചെലവുകൾ വഹിക്കുമെന്നും ഉറപ്പ് നൽകണം . എന്തെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാൽ, പുതിയ വിസകൾ അനുവദിക്കുന്നതിന് അഭ്യർത്ഥിക്കുന്നതിൽ നിന്ന് പ്രസ്തുത സ്ഥാപനത്തെ  തടയും.