കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന 150 പ്രവാസികൾക്ക് ജൂലൈയിൽ തൊഴിൽ നഷ്ടമാകും

0
21

കുവൈറ്റ് സിറ്റി: കുവെെറ്റിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാനുള്ള ഉത്തരവ് ജൂലായിൽ നടപ്പാക്കും . ഈ തസ്തികകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് ഇതോടെ തൊഴിൽ നഷ്ടമാകും. ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കും എന്നാണ് സൂചന. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിർദേശാനുസരണം ആണ് സ്വദേശി വത്കരണം നടപ്പാക്കുന്നത്.