ഈദ് അൽ അദ്ഹ അവധി, സുശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

0
42

കുവൈത്ത് സിറ്റി ഈദ് അൽ അദ്ഹ അവധി ദിനങ്ങളോട് അനുബന്ധിച്ചുള്ള സുരക്ഷാ തയ്യാറെടുപ്പുകൾ ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. പൊതുസുരക്ഷ, ഗതാഗതം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലായി നാലായിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിക്കുന്ന സമഗ്ര സുരക്ഷാ പദ്ധതിയാണ് നടപ്പാക്കുന്നത്.  അറവുശാലകൾ, കടൽത്തീരങ്ങൾ, ചാലറ്റുകൾ, ഫാമുകൾ എന്നിവിടങ്ങളിൽ  പട്രോളിംഗ് ഉദ്യോഗസ്ഥർ വിന്യസിക്കും.  പൊതു ക്രമത്തെ തടസ്സപ്പെടുത്തുന്നതോ പൊതു ധാർമ്മികത ലംഘിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങൾ തടയുന്നതിനായി കർശന നടപടി കൈക്കൊള്ളും. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദാണ് നിർദ്ദേശാനുസരണമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.