കുവൈത്ത് സിറ്റി ഇക്കഴിഞ്ഞ ജൂണ്‍ മാസം മാന്‍പവർ അതോറിറ്റി, റസിർന്‍സ് ആഫയേഴ്സ് വിഭാഗവും ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് നടത്തിയ സുരക്ഷാ 24 പരിശോധനകളില്‍ നിന്നായി 922 നിയമലംഘകരെ പിടികൂടി . ഫർവാനിയ , കബദ്, ഉമ്അല്‍ഹയാം, ജലീബ് അല്‍ ഷയൂഖ്, മഹ്ബൗല, ഖൈത്താന്‍ എന്നിങ്ങനെ തൊഴിലാളികള്‍ കൂടുതലായുള്ള പ്രദേശങ്ങളിലായിരുന്നു റെയ്ഡ് . യഥാർത്ഥ സ്പോണ്‍സർമാരില്‍നിന്ന് മാറി മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഹോട്ടലുകള്‍, ട്രാന്‍സ്പോർട്ട് സ്ഥാപനങ്ങള്‍, സലൂണ്‍, പഴയതും പുതിയതുമായി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണ കടകള്‍ എന്നിവയിലായുരന്നു പരിശോധന കൂടുതലും. പിടിയിലായതില്‍ കൂടുതലും ഗാർഹിക തൊഴിലാളികളാണെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയില്‍ 5 വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങളും കണ്ടെത്തി. നിയമലംഘകർക്കെതിരെ നിയമ നടപടി കൈക്കൊള്ലുമെന്നും അധികൃതർ വ്യക്തമാക്കി.