കനത്ത മഴ തുടരുന്നതോടെ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. കണ്ണമാലി ചെറിയകടവ്, കട്ടിക്കാട്ട് പാലം, മൂർത്തി ക്ഷേത്രം പരിസരങ്ങളിൽ വെള്ളം ഇരച്ചുകയറി. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളാണിത്. ചെല്ലാനം പുത്തന്‍തോട് ബീച്ച് വരെ 7.35 കി.മീ ടെട്രോപോഡ് കടൽഭിത്തി ഉള്ളതിനാൽ ജനവാസ മേഖല സുരക്ഷിതമാണ്.
അതേസമയം, അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.