മധ്യപ്രദേശിലെ ഇൻഡോറിൽ മലബാർ ഗോൾഡ് & ഡയമണ്ട്സിൻ്റെ രണ്ടാമത് ഷോറൂം ആരംഭിച്ചു

0
25

ലോക പ്രശസ്ത ജ്വല്ലറി റീട്ടെയിലറായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, മേധ്യപ്രദേശിലെ ഇൻഡോറിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചു. ഇൻഡോറിലെ ഫീനിക്സ് സിറ്റാഡൽ മാളിൽ സ്ഥിതി ചെയ്യുന്ന ഈ ഷോറൂം ഇൻഡോറിൽ നിന്നുള്ള പാർലമെന്റ് അംഗം ശങ്കർ ലാൽവാനിജിയും, ഇൻഡോർ -5 നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ മഹേന്ദ്ര ഹാർദിയയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങളും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2,043 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഷോറൂം, വിവാഹ ആഭരണങ്ങൾ, പരമ്പരാഗത ആഭരണങ്ങൾ, സ്വർണ്ണം, വജ്രം, അമൂല്യ രത്നാഭരണങ്ങൾ, ലൈറ്റ് വെയ്റ്റ്, പ്ലാറ്റിനം, ഡെയ്ലി വെയർ ആഭരണങ്ങളുടെയും മികച്ച ശേഖരം ഉൾക്കൊള്ളുന്നതാണ്. മൈൻ ഡയമണ്ട് ജ്വല്ലറി, ഇറ അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, ഡിവൈൻ ഇന്ത്യൻ ഹെറിറ്റേജ് ആഭരണങ്ങൾ, എത്നിക്സ് ഹാന്റ് ക്രാഫ്റ്റ്ഡ് ആന്റിക്ക് ആഭരണ ശേഖരം, പ്രഷ്യ അമൂല്ല്യ ജെം സ്റ്റോൺ ജ്വല്ലറി, സോൾ-ലൈഫ് സ്റ്റൈൽ ജ്വല്ലറി, വിറാസ് പോൾക്കി ല്ലറി തുടങ്ങിയ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എക്സ്ക്ലൂസീവ് ബ്രാൻഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ഡിസൈനുകളും ഷോറൂമിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ഇൻഡോറിൽ രണ്ടാമത്തെ ഷോറൂം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു. ഷോറൂം മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നു. ബ്രാൻഡിനോട് തുടരുന്ന പിന്തുണയ്ക്ക് ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സുതാര്യതയും വിശ്വാസവുമാണ് ഞങ്ങളുടെ ബിസിനസ്സ് നയത്തിന്റെ രണ്ട്

അടിസ്ഥാന ലോകോത്തര സേവനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത ഉദ്യമങ്ങളും ലോകമെമ്പാടുമുള്ള ഏറ്റവും വിശ്വസനീയമായ ഇന്ത്യൻ ജ്വല്ലറി ബ്രാൻഡുകളിലൊന്നായി മാറാൻ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇൻഡോറിലെ ജനങ്ങൾക്ക് വേണ്ടി വീണ്ടും സേവന നിരതരാവാൻ അവസരമൊരുക്കിയതിൽ ജനങ്ങളോട് നന്ദി പറയുന്നതായും എംപി അഹമ്മദ് വ്യക്തമാക്കി.

ബിസിനസ് നടപടിക്രമങ്ങളിൽ സുതാര്യത നിലനിർത്തുന്നതിന് ആഗോള തലത്തിൽ പേരുകേട്ട മലബാർ ഗോൾഡ് & ഡയമണ്ട്സ് സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം, ഉപഭോക്തൃ സൗഹൃദ നയങ്ങൾ എന്നിവയ്ക്കൊപ്പം അതുല്ല്യമായ ഗുണനിലവാരവും സേവനവും ഉറപ്പുനൽകുന്ന മലബാർ പ്രോമിസും ബ്രാൻഡിനെ ആഗോളതലത്തിൽ പ്രശസ്തമാക്കുന്നു. 11 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഷോറൂമുകളിൽ നിന്നും എല്ലാ ആഭരണങ്ങൾക്കും ആജീവനാന്ത ഫ്രീ മെയിന്റനൻസ്, ന്യായവില വാഗ്ദാനം, സ്റ്റോൺ വെയ്റ്റ് സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, എല്ലാ സ്വർണ്ണ വാഭരണങ്ങൾക്കും ബയ് ബാക്ക് ഗ്യാരണ്ടി, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐ ജിഐഎ സർട്ടിഫൈഡ് ഡയമണ്ടുകൾ, 100 ശതമാനം സ്വർണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 ഹാൾ മാർക്കിങ്ങ്, സീറോ ഡിഡക്ഷൻ ഡയമണ്ട് എക്സ്ചേഞ്ച്, അംഗീകൃത സസ്രോതസ്സുകളിൽ നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വർണ്ണം, തൊഴിലാളികൾക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്യങ്ങളും എന്നിവയാണ് മലബാർ പ്രോമിസിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.