സൗദിയുടെ എഫ്-15എസ്എ യുദ്ധവിമാനം തകർന്നു, എല്ലാ ജീവനക്കാരും കൊല്ലപ്പെട്ടു

0
20

സൗദി അറേബ്യയുടെ എഫ്-15എസ്എ യുദ്ധവിമാനം തകർന്നു. പരിശീലന ദൗത്യത്തിനിടയിലാണ് വിമാനം തകർന്നത്. എല്ലാ ജീവനക്കാരും (ക്രൂ അംഗങ്ങളും) കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.

തലസ്ഥാനമായ റിയാദിൽ നിന്ന് 815 കിലോമീറ്റർ (506 മൈൽ) തെക്കുപടിഞ്ഞാറായി ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിന് സമീപമാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്തിന്റെ തകർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കി പ്രസ്താവനയിൽ അറിയിച്ചു. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15എസ്എ. മരണങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.