പ്രവാസി ലീഗൽ സെൽ – കുവൈറ്റ് ചാപ്റ്റർ “അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം – ഡിസംബർ 10 “ ആചരിച്ചു

0
20

 

 

പ്രവാസി ലീഗൽ സെൽ – കുവൈറ്റ് ചാപ്റ്റർഅബ്ബാസ്സിയ ഐ എ സി സി ഹാളിൽ വെച്ച്  അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രമുഖ കുവൈറ്റ് മനുഷ്യാവകാശ സംരക്ഷകയുംമനുഷ്യാവകാശ സ്കൂൾ സ്ഥാപകയുമായ  ശ്രീമതി.ഹദീൽ ബുക്രൈസ്‌ പരിപാടി ഉദ്‌ഘാടനം ചെയ്തു.പ്രശസ്ത കുവൈറ്റി അഭിഭാഷകൻ യൂസഫ് ഖാലിദ് അൽ മുത്തേരി മുഖ്യാതിഥിയായിരുന്നു.പ്രവാസി ലീഗൽ സെൽ-കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡ് ശ്രീ.ബാബു ഫ്രാൻസിസ് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ.ബിജു സ്റ്റീഫൻ പൊതു സമൂഹത്തെ സ്വാഗതം ചെയ്തു. അന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും അന്ത:സത്തയും” എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി. ഹദീൽ ബുക്രൈസ്‌ വിശദമായി ക്ലാസ് നയിച്ചു. അഭിഭാഷകൻ ശ്രീ യൂസുഫ് ഖാലിദ് അൽ മുത്തേരി ( ലീഗൽ ഡയറക്ടർ സെന്റർ) കുവൈത്തിലെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു നിയമപരമായ മറുപടി നൽകി. അന്തർദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി പ്രവാസി ലീഗൾ സെൽ -കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഘലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പ്രവാസി ലീഗൽ സെൽ – കുവൈറ്റ് ചാപ്റ്റർ ട്രെഷറും പ്രോഗ്രാം കൺവീനറുമായ ശ്രീമതി ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനം നിർവഹിച്ചു. ചാപ്റ്റർ കോർഡിനേറ്റർ ശ്രീ അനിൽ മൂടാടി നന്ദിയും പറഞ്ഞു