കുവൈറ്റ് സിറ്റി : മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന്റെ തീരുമാനം അനുസരിച്ച് പൊതു ബീച്ചുകളിൽ ബാർബിക്യൂ നിയന്ത്രണ വിധേയമായി അനുവദിക്കും. മുനിസിപ്പൽ കാര്യ സഹമന്ത്രി ഫഹദ് അൽ ഷൂല ഇറക്കിയ മന്ത്രിതല തീരുമാനത്തിൽ ആണ് ഇത് ഉൾപ്പെട്ടിരിക്കുന്നത്. നടപ്പാതകൾ, തെരുവുകൾ, റോഡുകൾ, പൊതു സ്ക്വയറുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി, പാർക്കുകൾ എന്നിവിടങ്ങളിൽ ബാർബിക്യൂ നിരോധിച്ചിട്ടുണ്ട്. അനുവദനീയമായ സ്ഥലങ്ങളിൽ അല്ലതെ നടപ്പാതകളിലോ പൊതുവഴികളിലോ മാലിന്യം തള്ളുന്നത് നിരോധിച്ചിരിക്കുന്നുവെന്നും പുതിയ തീരുമാനത്തിൽ വ്യവസ്ഥ ചെയ്യുന്നു.