കുവൈറ്റ് സിറ്റി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാമ്പത്തിക വിദഗ്ധരും വ്യവസായികളും സമവായത്തിലെത്തിയതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഗവൺമെന്റ് ടെൻഡറുകളിലും പ്രോജക്റ്റുകളിലും പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണ നൽകണമെന്നും ഇത് ഉൽപ്പാദനക്ഷമമായ വ്യാവസായിക സംരംഭങ്ങൾ സ്ഥാപിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി .പ്രാദേശിക വ്യവസായങ്ങൾക്ക് അവരുടെ വളർച്ചയും വികസനവും ഉറപ്പാക്കുന്നതിന് ശക്തമായ പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യം നിരവധി വ്യവസായികൾ എടുത്തു പറഞ്ഞു.
Home Middle East Kuwait കുവൈത്ത് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ