ഫോറസ്റ്റ് ഗാര്‍ഡ് പരീക്ഷയിലെ നെഞ്ചളവ് മാനദണ്ഡത്തിനെതിരെ മൂന്നു സ്ത്രീകള്‍ നല്കിയ ഹര്‍ജിയിലാണ് രാജസ്ഥാൻ ഹൈക്കോടതി ജസ്റ്റിസ് ദിനേശ് മേത്തയുടെ നിരീക്ഷണം. സ്ത്രീ എന്ന നിലയിലുള്ള അന്തസിനു മേലുള്ള കടന്നുകയറ്റവും ഭരണഘടന ഉറപ്പു നല്കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു.റിക്രൂട്ട്മെന്റ് പൂര്‍ത്തിയായതിനാല്‍ ഹര്‍ജി തള്ളുകയാണെന്നു വ്യക്തമാക്കിയ കോടതി അപമാനകരമായ യോഗ്യതാ മാനദണ്ഡം പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.