കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് കുവൈത്തിലെത്തും

0
23

കുവൈത്ത് സിറ്റി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരൻ  ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിൽ എത്തും. കേന്ദ്രമന്ത്രി എന്ന നിലയിൽ രണ്ടാമത്തെ തവണയാണ് അദ്ദേഹം കുവൈത്തിൽ  ഔദ്യോഗിക സന്ദർശനം നടത്തുന്നത്. കുവൈത്തിലെ മന്ത്രിമാർ ഉൾപ്പെടെ നേതാക്കളുമായി ഓഗസ്ത് 23, 24 തീയതികളിൽ കൂടിക്കാഴ്ച നടത്തുന്ന  കുവൈത്തിലെ വിവിധ ഇന്ത്യൻ സംഘടനകളുമായും ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, ഉൾപ്പെടെ മറ്റ് വിവിധ പ്രൊഫഷണലുകളുമായും  സംവദിക്കും.

കുവൈത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ് കുവൈത്ത്‌ . കഴിഞ്ഞ സാമ്പത്തിക വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കായ 13.8 ബില്യൺ ഡോളറിലെത്തിയതായും മന്ത്രിയുടെ കുവൈത്ത്‌ സന്ദർശനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വാർത്ത കുറിപ്പിലുണ്ട്.