കുവൈത്തിൽ നഴ്സിംഗ് തസ്തിക: അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി

0
32

കുവൈത്ത്: ആരോഗ്യമന്ത്രാലയത്തിൽ നഴ്സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 35 ൽ നിന്നും 40 ആയി ഉയര്‍ത്തി. ഈ മേഖലയിൽ കഴിവുള്ളവരെ ഉള്‍പ്പെടുത്താൻ പ്രായം ഒരു തടസമാകാതിരിക്കാനാണ് പുതിയ നീക്കം. സ്ത്രീകള്‍ക്കും പുരുഷൻമാർക്കും പുതിയ ഉത്തരവ് ബാധകമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നഴ്സിംഗ് മേഖലയിലെ അപേക്ഷകർക്ക് പുതിയ പല നിബന്ധനകളും പുതിയ ഉത്തരവിലുണ്ട്. സ്വദേശിവത്കരണം ലക്ഷ്യം വച്ചാണ് പുതിയ ഉത്തരവെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചു വർഷം കൊണ്ട് രാജ്യത്തെ സ്വദേശി നഴ്സുമാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കുന്ന തരത്തിൽ പല പദ്ധതികളും പുതിയ ഉത്തരവിലുണ്ട്. നഴ്സിംഗ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകാൻ ‌ഒരു അപ്ലൈഡ് എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയാണ് ഇതിൽ പ്രധാനം. സിവിൽ സര്‍വീസ് കമ്മീഷൻ, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ, കുവൈത്ത്​ സർവകലാശാല എന്നിവയുമായി സഹകരിച്ചാണ്​ പദ്ധതി.

കോഴ്സുകളുടെ നിലവാരം ഉയർത്തി തൊഴിൽ സാധ്യത വർധിപ്പിക്കുകയാണ് പുതിയ പദ്ധതി പ്രകാരം മ‌ുഖ്യമായി ലക്ഷ്യം‌ വയ്ക്കുന്നത്.