ഖായിദെ മില്ലത്ത് സൗധം; ജനകീയ ഫണ്ട് സമാഹരണത്തിനു കുവൈത്ത് കെ.എം.സി.സി. തുടക്കം കുറിച്ചു:

0
41

കുവൈത്ത് സിറ്റി:

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡണ്ടും ഭരണഘടന നിർമ്മാണ സഭയിൽ അംഗവുമായിരുന്ന ഖാഇദേമില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌മാഈൽ സാഹിബിന്റെ നാമധേയത്തിൽ ഒരു സ്‌മാരകം ദില്ലിയിൽ യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ഖായിദേ മില്ലത്ത് സൗധത്തിനു വേണ്ടി ജനകീയ ഫണ്ട് സമാഹരണത്തിനു കുവൈത്ത് കെ.എം.സി.സി. തുടക്കം കുറിച്ചു.

ഇതിന്റെ ഭാഗമായി കുവൈത്ത്‌ അബ്ബാസിയ കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക യോഗം മുസ്‌ലിംലീഗ്‌  സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മശ്ഹൂർ തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷനായിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ്‌ തങ്ങളുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഫണ്ട് സമാഹരണം തുടങ്ങിയിട്ടുള്ളത്.

ഫണ്ട് ഉദ്ഘാടനം മെഡ്-എക്സ് ചെയർമാൻ ഫാസ് മുഹമ്മദലി രണ്ടത്താണിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഫാസ് മുഹമ്മദലി ആശംസകളർപ്പിച്ചു. സംസ്ഥാന ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ലാ-മണ്ഡലം ഭാരവാഹികൾ പ്രധാന പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതാരായിരുന്നു. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.

(പടം അടിക്കുറിപ്പ്: കുവൈത്ത്‌ കെ.എം.സി.സി. ഖായിദെ മില്ലത്ത് സൗധത്തിനായി ജനകീയ ഫണ്ട് സമാഹരനാർത്ഥം സംഘടിപ്പിച്ച പ്രത്യേക യോഗം മുസ്‌ലിംലീഗ്‌  സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു.)