കുവൈറ്റ് സിറ്റി: കുവൈത്തിൽ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് വെയർഹൗസ് മാളിൽ 284-ാ മത് ആഗോള ശാഖ തുറക്കുന്നു. കുവൈറ്റിൽ കമ്പനിയുടെ 34-ാ മത്തെ ശാഖയാണ് ഇത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ യുഎഇ അംബാസഡർ എച്ച്‌ഇ ഡോ. മതർ ഹമദ് ഹ്‌ലൈസ് അൽംകസഫ അൽ നെഹ്യാദി ശാഖ ഉദ്ഘാടനം ചെയ്തു. യുകെ അംബാസഡർ ബെലിൻഡ ലൂയിസ് , ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി ജോർജ്, ഒമാൻ അംബാസഡർ ഡോ. സാലിഹ് ബിൻ അമർ അൽഖറൂസി എന്നിവർ പങ്കെടുത്തു.
പുതിയ ശാഖ ഉപഭോക്താക്കളുമായി ഞങ്ങളെ അടുപ്പിക്കുക മാത്രമല്ല, ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളിൽ തടസ്സങ്ങളില്ലാത്ത പരിവർത്തനം സുഗമമാക്കുന്ന ഇടപഴകൽ കേന്ദ്രമായി വർത്തിക്കുകയും ചെയ്യുമെന്ന്. ഡിജിറ്റൽ നവീകരണത്തെ പരിപോഷിപ്പിക്കുന്നതും മേഖലയുടെ വളർച്ചയെ പുരോഗമിപ്പിക്കുന്നതുമായ ഒരു അന്തരീക്ഷം പരിപോഷിപ്പിച്ചതിന് സർക്കാരിനും റെഗുലേറ്റർമാർക്കും നന്ദി അറിയിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു,