മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ 10-ാമത് ആഭരണ നിർമ്മാണ കേന്ദ്രം കൊൽക്കത്തയിൽ ആരംഭിച്ചു

0
11

കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആഭരണ നിർമ്മാണ കേന്ദ്രം കൊൽക്കത്തയിൽ ആരംഭിച്ചു. 150 കോടി രൂപ മുതൽമുടക്കിൽ ഹൗറ ജില്ലയിലെ അങ്കുർഹാത്തിയിലെ ജെംസ് ആൻഡ് ജ്വല്ലറി പാർക്കിൽ 50,000 ചതുരശ്ര അടി

വിസ്തൃതിയിലാണ് പുതിയ ആഭരണ നിർമ്മാണ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഇതോടെ മലബാർ ഗോൾഡ് ആൻഡ് ഡമണ്ട്സിന്റെ ഇന്ത്യയിലെ ആഭരണ നിർമ്മാണ കേന്ദ്രങ്ങളുടെ എണ്ണം 10 ആയി ഉയർന്നു. കൊൽക്കത്തയിലെ പുതിയ ആഭരണ നിർമ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പശ്ചിമ ബംഗാൾ

വാണിജ്യ-വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ശശി പഞ്ച നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പശ്ചിമബംഗാൾ പവർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.പി ബി സലീം, പശ്ചിമ ബംഗാൾ ഇൻഡസ് ട്രിയൽ

ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹരീഷ്, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. കെ.നിഷാദ്, വി എസ് ഷെഫീഖ്, ഹെഡ്- എസ് സി എം, എൻ. കെ സാജിദ്, ഹെഡ്- ഫാക്ടറി, എ. ഇളങ്കോവൻ, ഗ്രൂപ്പ് ഹെഡ് മാനുഫാക്ച്വറിംഗ്, മറ്റ് മാനേജ്മെന്റ് ടീം

4:10 PM P8 അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പ്രതിവർഷം നാല് ടൺ ആഭരണ നിർമ്മാണ ശേഷിയുള്ളതാണ് അങ്കുർഹാത്തിയിൽ മലബാർ ജെംസ് ആൻഡ് ജ്വല്ലറി മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പുതുതായി സ്ഥാപിച്ച ആഭരണ നിർമ്മാണ കേന്ദ്രം. സ്വർണ്ണം, വജ്രം, മറ്റ് വിലപിടിപ്പുള്ള കല്ലുകൾ എന്നിവയിൽ വൈവിധ്യമാർന്നതും ഏറ്റവും പുതിയ ട്രെൻഡിലുള്ളതുമായ ആഭരണങ്ങൾ നിർമ്മിക്കാനുള്ള എല്ലാ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഏറ്റവും നൂതനങ്ങളായ ആഭരണ നിർമ്മാണ മെഷിനറികളാണ് ഉപയോഗിക്കുന്നത്. ഇറ്റലി, യു എസ് എ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആഭരണ നിർമ്മാണ രംഗത്തെ വിദഗ്ധരുടെ സാങ്കേതിക സഹായങ്ങളും പുതിയ കേന്ദ്രത്തിന് ലഭ്യമായിട്ടുണ്ട്. പരിസ്ഥിതിയെ പൂർണ്ണമായും സംരക്ഷിച്ചു നിർത്തുകയെന്ന മലബാർ ഗ്രൂപ്പിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നിക്കൊണ്ട് പൂർണ്ണമായും പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിൽ ഇ എസ് ജി വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭരണ നിർമ്മാണ കേന്ദ്രത്തിലെ ഓരോ പ്രവർത്തനങ്ങളും രൂപകൽപ്പന ചെയ്തിട്ടുള്ളത്. 850-ലധികം കരകൗശല വിദഗ്ധർക്ക് ഇവിടെ തൊഴിൽ നൽകുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങൾ വലിയ തോതിൽ നിർമ്മിച്ച് റീട്ടെയിൽ വിപുലീകരണം ശക്തിപ്പെടുത്താൻ ഇന്ത്യയിലും വിദേശത്തും കൂടുതൽ ആഭരണ നിർമ്മാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ മലബാർ ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കൊൽക്കത്തയിൽ പുതിയ ആഭരണ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ  ഉദ്യമത്തെ പിന്തുണച്ചതിന് പശ്ചിമ ബംഗാൾ സർക്കാറിനോട് നന്ദിയുണ്ടെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ‘മെയ്ക്ക് ഇൻ ഇന്ത്യ, മാർക്ക്റ്റ് ടു ദി വേൾഡ് എന്ന ഞങ്ങളുടെ ലക്ഷ്യത്തെ കൂടുതൽ മുന്നോട്ട് നയിക്കാൻ കൊൽക്കത്തയിലെ ആഭരണ നിർമ്മാണ കേന്ദ്രത്തിന് കഴിയുമെന്ന് ഉറപ്പുണ്ട്. ലോകമെങ്ങുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പരമ്പരാഗതവും ഏറ്റവും പുതിയ ഡിസൈനുകളിലുള്ളതുമായ ആഭരണങ്ങൾ ഞങ്ങൾ സ്വന്തമായി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവങ്ങളും, ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളും, മികച്ച വിൽപനാനന്തര സേവനങ്ങളും നൽകുകയെന്നതാണ് ഞങ്ങളുടെ പരമപ്രധാന ലക്ഷ്യം’ – എം.പി അഹമ്മദ് പറഞ്ഞു.

കൊൽക്കത്തയിലെ പുതിയ കേന്ദ്രം ഉൾപ്പെടെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഇന്ത്യയിലെ 10 ആഭരണ നിർമ്മാണ ഫാക്ടറികളിലായി നാലായിരത്തിൽ അധികം കരകൗശല വിദഗ്ധർ ജോലിയെടുക്കുന്നുണ്ട്. ലോകത്തിലെ 11 രാജ്യങ്ങളിലായി 325 ഷോറൂമുകളാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നതിനുള്ള നീക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ച് ശതമാനം വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി നീക്കിവെയ്ക്കുന്നുണ്ട്.