ഏഴ് ദിന രാത്രങ്ങൾ നീണ്ടുനിൽക്കുന്ന  ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

0
31

ഏഴ് ദിന രാത്രങ്ങൾ നീണ്ടുനിൽക്കുന്ന  ഓണം വാരാഘോഷത്തിന് ഞായറാഴ്‌ച  ആറിന്‌  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.  നടൻ ഫഹദ് ഫാസിൽ, ലോകപ്രശസ്‌ത നർത്തകി മല്ലികാസാരാഭായി എന്നിവർ  മുഖ്യാതിഥികളാകും. ചടങ്ങിൽ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാർഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നർത്തകർ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. തുടർന്ന് ബിജുനാരായണൻ – റിമി ടോമി സംഘത്തിന്റെ സംഗീതനിശ അരങ്ങേറും.  ഓണത്തെ വരവേൽക്കാൻ ദീപാലങ്കാരത്തിൽ നിറഞ്ഞു നിൽക്കുകയാണ് തലസ്ഥാന നഗരം