കുവൈത്ത് കോഴിക്കോട് സർവീസ് – ജസീറ ഐർവേസിന് എം.ഡി.എഫ്  നിവേദനം നൽകി. 

0
25
മലബാറിൽ നിന്നും കുവൈത്തിലുള്ള പ്രവാസികളുടെ ഏക ആശ്രയമായ കരിപ്പൂർ എയർപോർട്ടിലേക്ക് ജസീറ ഐർവേസ്‌ സർവീസ് ആരംഭിക്കണമെന്നഭ്യർത്ഥിച്ചു മലബാർ ഡെവലൊപ്മെൻറ് ഫോറം കുവൈത്ത് ചാപ്റ്റർ ജസീറ ഐർവേസിന്  നിവേദനം നൽകി. ജസീറ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചർച്ചയിൽ ജി.സി.സി റീജിയണൽ മാനേജർ റിയാസ് കുട്ടേരിക്ക് എം.ഡി.എഫ് ഭാരവാഹികൾ നിവേദനം കൈമാറി. കോഴിക്കോട് തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ജസീറ മനനജ്മെന്റിന്റെ ഭാഗത്തു നിന്ന്  കോഴിക്കോടിന് വേണ്ടിസാധ്യമായതെല്ലാം ചെയ്യുമെന്നും എത്രയും പെട്ടെന്ന് സർവീസ് ആരംഭിക്കാനാകുമെന്നാണ്  പ്രതീക്ഷയെന്നും റിയാസ് കുട്ടേരി പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് സീറ്റുകൾ വർധിപ്പിച്ചു കിട്ടുന്നതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുവൈത്തിനെക്കാൾ ഇന്ത്യൻ സമൂഹം കുറവുള്ള രാജ്യങ്ങൾക്ക് കുവൈത്തിനെക്കാൾ കൂടുതൽ സീറ്റുകൾ ഇന്ത്യ അനുവദിച്ചു കൊടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ കുവൈത്തിനും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം ഡി എഫ് കുവൈത്ത്  ചാപ്റ്റർ പ്രസിഡന്റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, സെക്രെട്ടറി മുബാറക് കാമ്പ്രത്ത് , ഉപദേശക സമിതിയംഗം കൃഷ്ണൻ കടലുണ്ടി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.