കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

0
21

കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

കുവൈത്ത്‌  : കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി മുൻ പ്രസിഡന്റ്  വാണിശ്രീ സന്തോഷിന്  കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പു നൽകി.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷന്റെ ഉപഹാരം മഹിളാവേദി സെക്രട്ടറി രേഖ. ടി എസ്‌ സമ്മാനിച്ചു.
പ്രസിഡന്റ് നജീബ്. പീ വി അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി രാഘേഷ്  പറമ്പത്ത് , ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം, മെമ്പർഷിപ് & ഡാറ്റാ സെക്രെട്ടറി ഹനീഫ്. സി, ഓർഗനൈസിങ് സെക്രെട്ടറി മജീദ്.കെ, അബ്ബാസിയ ഏരിയാ പ്രസിഡന്റ് പ്രശാന്ത് കൊയിലാണ്ടി,  ബെനിഫിറ്റ് & കാരുണ്യം സെക്രെട്ടറി അസ്‌ലം .ടീ വി, ആർട്സ് & കൾച്ചർ സെക്രെട്ടറി താഹ. കെ വി, കേന്ദ്ര നിർവ്വാഹക സമിതി അംഗം മൻസൂർ മുണ്ടോത്ത്‌, വിഷിശ്ട അംഗം റഷീദ്. കുനിച്ചിക്കണ്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു അസോസിയേഷൻ മഹിളാവേദി ജോയിൻ സെക്രട്ടറി  ഫിനു ജാവേദ് നന്ദി പറഞ്ഞു.