ധർമ്മചുതിയിലേക്ക് മാനവകുലം; രക്ഷനേടാൻ സദാചാര മുല്യം മുറുകെ പിടിക്കണം – ഡോ. സലീം മാഷ് 

0
23
ബസ്വീറ സംഗമത്തിൽ  എൻജി. ഉമ്മർ കുട്ടി സംസാരിക്കുന്നു.
 
 
കുവൈത്ത് സിറ്റി : അവസാന നാളിൻറെ മുന്നോടിയായി സംഭവിക്കുമെന്ന് വിവരിക്കപ്പെട്ട ധർമ്മചുതിയിലേക്ക് മാനവകുലം അതിവേഗം നടന്നടുക്കുകയാണെന്ന് ഡോ. സലീം മാഷ് കുണ്ടുങ്ങൽ വിശദീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മാസാന്ത ബസ്വീറ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാദർശങ്ങൾ കാറ്റിൽ പറത്തിയും ധാർമ്മികതകളഞ്ഞ് കുളിച്ചും കൊലയും കൊള്ളയും പെരുപ്പിച്ചും വ്യഭിചാരവും മദ്യപാനവും വർദ്ധിപ്പിച്ചും പലിശ വാങ്ങിയും കൊടുത്തും സാമ്പത്തിക സത്യസന്ധത അവഗണിച്ചും മാനവരാശി പ്രപഞ്ചത്തെ അതിവേഗം നാശത്തിലേക്ക് ഉന്തിയടുപ്പിക്കുകയാണ്. സദാചാരമുല്യങ്ങൾ മുറകെപ്പിടിച്ച് വിശ്വാസത്തിലധിഷ്ടിതമായ ജീവിതം കണ്ടെത്താനും ജീവിതത്തിൽ  പ്രാവർത്തികമാക്കാനും നാം ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. സൈദ് മുഹമ്മദ് റഫീഖ്, ബിൻസീർ നാലകത്ത്, മനാഫ് മാത്തോട്ടം എന്നിവർ തദബ്ബുറുൽ ഖുർആൻ, പുസ്തക പരിചയം എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി. ഐ.ഐ.സി മുതിർന്ന നേതാവായ എൻജി. ഉമ്മർ കുട്ടി സംഗമത്തിലെ മുഖ്യാതിഥിയായിരുന്നു.
ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ദഅ് വ സെക്രട്ടറി ഷാനിബ് പേരാമ്പ്ര, ഷെർഷാദ് കോഴിക്കോട്, ജംഷീർ തിരുന്നാവായ എന്നിവർ സംസാരിച്ചു.
കൂടെയുള്ള ഫോട്ടോ: