സാൽമിയ : വിദ്യാർത്ഥി കാലഘട്ടത്തിനും വാർധക്യത്തിനുമിടയിലെ യുവത്വം ധാർമ്മികതയിലൂടെ മുന്നേറിയാൽ സമൂഹത്തിന്റെ നിലപാട് ശരിയായ ദിശയിലാകുമെന്ന് രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച BREAKTHROUGH പരിപാടി അഭിപ്രായപ്പെട്ടു.
അധാർമ്മിക പ്രവർത്തനങ്ങൾ വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിന്
ധാർമ്മിക ബോധമുള്ള യുവതയെ വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമവും പ്രവർത്തനവും ഈ കാലഘട്ടത്തിൽ അനിവാര്യമെന്ന് ഗ്ലോബൽ എക്സിക്യുട്ടീവ് ഷിഹാബ് വാണിയന്നൂർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സാൽമിയ ഐസിഎഫ് ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമം ഹാരിസ് പുറത്തീൽ അദ്ധ്യക്ഷത വഹിച്ചു. അനസ് അമാനി പുഷ്പഗിരി പഠനാവതരണം നടത്തി. അൻവർ ബെലക്കാട് ഷിഹാബ് വാരം തുടങ്ങിയവർ സംസാരിച്ചു.