കുവൈറ്റ് സിറ്റി: മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ ഖുറൈന്‍ പ്രദേശത്തുള്ള ഒരു ഷോപ്പിങ് സെന്ററില്‍ കൂട്ടമായെത്തി അടിപിടിയുണ്ടാക്കിയ 10 പ്രവാസികളെ കുവൈറ്റ് നാടുകടത്തും. യുവാക്കൾ കസേരകളും മേശകളും എടുത്ത് അക്രമം നടത്തുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട വർക്ക് എതിരെ ആണ് നടപടി . ഈജിപ്ഷ്യന്‍ പ്രവാസികളാണ് സംഘര്‍ ഷത്തിന് പിന്നിൽ എന്നാണ് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.