കുവൈറ്റ് സിറ്റി: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ, അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മൂന്ന് നെറ്റ്‌വർക്കുകളെ സൽമിയയിൽ നിന്ന് പിടികൂടി. ഈ നെറ്റ്‌വർക്കുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകൾ വഴിയാണ് പ്രവർത്തിച്ചിരുന്നത് എന്ന് അധി കൃതർ പറഞ്ഞു. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 19 പേരാണ് അറസ്റ്റിലായത്.