കുവൈറ്റ് സിറ്റി: സ്‌കൂൾ സാധനങ്ങളുടെ വിലയിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം ഒരു ഷോപ്പിംഗ് സെന്റർ അടച്ചുപൂട്ടി. സ്ഥാപനം നിയമലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി . പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി, സ്ഥാപനങ്ങൾ സാധനങ്ങളുടെ വിലയിൽ കൃത്രിമം വരുത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി മന്ത്രാലയം നിരീക്ഷണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.