പ്രവാസികൾ യാത്രയ്ക്ക് മുൻപായി നീതിന്യായ മന്ത്രാലയത്തിൻ്റെ കുടിശികകൾ അടച്ചുതീർത്തിരിക്കണം എന്ന ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ

0
20

കുവൈറ്റ് സിറ്റി: പ്രവാസികൾ കുവൈത്തിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപായി നീതിന്യായ മന്ത്രാലയത്തിന്  നൽകേണ്ട കുടിശികകൾ  അടച്ചിരിക്കണമെന്ന് നിർദ്ദേശം ഇന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ച്, രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഓരോ വിദേശിയും, യാത്ര കാരണം എന്തുതന്നെയായാലും, നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ “സഹേൽ” ആപ്ലിക്കേഷൻ വഴിയോ അയാൾക്കുള്ള കുടിശികകൾ അടയ്ക്കണം.

പ്രവാസികൾ രാജ്യം വിടുന്നതിന് മുമ്പ്  ട്രാഫിക് പിഴ, വൈദ്യുതി , ടെലികമ്മ്യൂണിക്കേഷൻ പേയ്‌മെന്റുകളും  ഒടുക്കിയിരിക്കണം.