ഫിലിപ്പീൻസ് സ്വദേശിയായ സുഹൃത്തിനെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ ആശുപത്രിയിൽ വച്ച് മരിച്ചു

0
31

കുവൈറ്റ് സിറ്റി: ഫിലിപ്പീൻസ് സ്വദേശിനിയായ സുഹൃത്തിനെ താമസസ്ഥലത്ത് കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ പ്രവാസി ആശുപത്രിയിൽ വച്ച് മരിച്ചതായി സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ഒമരിയ ഏരിയയിലെ തന്റെ താമസസ്ഥലത്ത് വെച്ച് ഫിലിപ്പിനോ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.