പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി

0
50

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് തുടങ്ങി. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു.

വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. വോട്ടിങ് കേന്ദ്രത്തിന് മുമ്പിൽ ചാണ്ടി ഉമ്മന്റെ പോസ്റ്ററുകളുയർ‌ത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷം നടത്തിയത്.

13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് വോട്ടും എണ്ണും