കുവൈറ്റിൽ പുതിയ പ്രവർത്തന സമയത്തിന് അംഗീകാരം

0
13

കുവൈറ്റ് സിറ്റി:  സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സമയം നടപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം അംഗീകരിച്ചൂ. രാവിലത്തെ ഹാജർ കാലയളവ്  7:00 നും 9:00 നും ഇടയിലും, അവസാനിക്കുന്നത്  ഉച്ചയ്ക്ക് 1:30 നും 3:30 ഇടയിലാണ്. ഇത് 30 മിനിറ്റ് ഗ്രേസ് പിരീഡിൽ ഏഴ് മണിക്കൂർ ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കും.

സർക്കാർ ഏജൻസികൾക്ക് അവരുടെ ജോലി സ്വഭാവത്തിനും മുൻഗണനയ്ക്കും അനുസരിച്ച് ഫ്ലെക്സിബിൾ സിസ്റ്റം  തിരഞ്ഞെടുക്കാനുള്ള അവകാശം സിവിൽ സർവീസ് കൗൺസിൽ നൽകിയിട്ടുണ്ട്.ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ, സർക്കാർ ഏജൻസികളിലെ ജീവനക്കാർക്ക് ഔദ്യോഗിക പ്രവൃത്തി സമയത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ ഉള്ള ഗ്രേസ് പിരീഡിൽ നിന്ന് പ്രയോജനം നേടാനും അവർക്ക് ജോലിയിൽ പ്രവേശിക്കാനും പോകാനും സൗകര്യമൊരുക്കും. ജീവനക്കാർക്ക് അവരുടെ വർക്ക് ഷെഡ്യൂളുകളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിലൂടെ,  ജീവനക്കാരുടെ സംതൃപ്തിയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുമെനാണ് പ്രതീക്ഷിക്കുന്നത്.