മകനെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി പ്രവാസി സ്ത്രീ

0
28

കുവൈറ്റ് സിറ്റി: കുവൈറ്റ്  ക്രിമിനൽ കോടതിയിൽ ആണ് പ്രവാസി സ്ത്രീ തന്റെ മകനെ ആറാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത് . മറ്റൊരു പ്രവാസിയുമായുള്ള വിവാഹിതര ബന്ധത്തിൽ  ജനിച്ച മകനെയാണ് കൊലപ്പെടുത്തിയത്. കുഞ്ഞിൻറെ രക്ഷാകർതൃത്വം  നിയമപരമായി അംഗീകരിക്കാത്തതാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി കോടതിയിൽ വിശദീകരിച്ചു.  ആസൂത്രിത കൊലപാതകം, വ്യഭിചാരം എന്നിവയുൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ കോടതി ഇവർക്ക് മേൽ ചുമത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .