ഇന്ത്യൻ എംബസിയുടെ കോൺസുലർ ക്യാമ്പ് സെപ്റ്റംബർ 29ന് നടക്കും

0
29

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വരുന്ന സെപ്റ്റംബർ 29 വെള്ളിയാഴ്ച കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു.  രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെ വഹാ ഏരിയയിലെ ഡോഡി കിഡ്‌സ് നഴ്‌സറിയിൽ (ബ്ലോക്ക്-02, സ്ട്രീറ്റ്-06, ഹൗസ് 2- ജഹ്‌റ) ആണ് ക്യാമ്പ്

ലഭ്യമാകുന്ന സേവനങ്ങൾ

1.  പാസ്‌പോർട്ട് പുതുക്കൽ, ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ് മുതലായവ ഉൾപ്പെടെ

2 പിസിസി അപേക്ഷകൾ

3. റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്

4. ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്

5. ജനറൽ പവർ ഓഫ് അറ്റോർണി

6. സിഗ്നേച്ചർ അറ്റസ്റ്റേഷൻ

7.മറ്റ് പൊതു അറ്റസ്റ്റേഷൻ സേവനങ്ങൾ

8. ലേബർ പരാതികളുടെ രജിസ്ട്രേഷൻ (വിസ-20, വിസ-18 )

സാക്ഷ്യപ്പെടുത്തിയ എല്ലാ രേഖകളും അവിടെവച്ച് തന്നെ ലഭിക്കുന്നതാണ്. ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറത്തിന്റെ ഡോക്ടർമാർ  സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ നൽകും. അതോടൊപ്പം കോൺസുലാർ സേവനങ്ങൾക്കുള്ള ഫീസ് പണമായി അടയ്ക്കണം എന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട് .