ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇസ്രായേൽ ടൂറിസം മന്ത്രി ഹൈം കാറ്റ്‌സ് രണ്ട് ദിവസത്തെക്ക് സൗദി അറേബ്യയിലെക്ക് തിരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആദ്യമായാണ ഇസ്രായേൽ മന്ത്രി സൗദി അറേബ്യയിൽ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്. യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പരിപാടിയുടെ ഭാഗമായാണ് കാറ്റ്‌സ് പ്രതിനിധി സംഘത്തോടൊപ്പം വരുന്നത് .