യുഎഇയിൽ ഒക്ടോബർ മാസത്തിലെ ഇന്ധനവില അറിയാം

0
19

യുഎഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.44 ദിർഹമായിരിക്കും. ഈ മാസത്തെ ഇന്ധന വില പ്രഖ്യാപനം അനുസരിച്ച് ആണിത്. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.42 ദിർഹമായിരുന്നു. 2 ഫിൽസിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2 ഫിൽസ് വർദ്ധിച്ചു  3.33 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.31 ദിർഹമായിരുന്നു.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് സെപ്റ്റംബർ മാസത്തിൽ ഇതിന് 3.23 ദിർഹമായിരുന്നു എങ്കിൽ ഒക്ടോബറിൽ  മൂന്ന്  സില്സിന്റെ വർദ്ധന ഉണ്ട്.  ഡീസൽ ലിറ്ററിന് ഒറ്റയടിക്ക്  17 ഫിൽസിന്റ വർദ്ധനവ് ആണ് വന്നത്. ഇതോടെ വില  3.57 ദിർഹമായി.