കുവൈത്ത്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ സജീവമായി നിൽക്കുന്ന കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ അഭിനന്ദിച്ച് ഇറ്റലി. ലോകരാജ്യങ്ങൾക്കിടയിൽ നടത്തുന്ന ജീവ കാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ ഇറ്റാലിയൻ സെനറ്റ് പ്രതിനിധി റോമിലെ കുവൈറ്റ് എംബസിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്. എംബസി സന്ദര്‍ശിച്ച സെനറ്റ് പ്രസിഡൻറ് മരിയ എലിസബത്ത് കാസെല്ലാറ്റി, കുവൈത്ത് അംബാസഡർ ഷെയ്ഖ് അസാം അൽ സബായുമായി കൂടിക്കാഴ്ച നടത്തി ഇറ്റലിയുടെ ഉപഹാരവും കൈമാറി.
പ്രാദേശിക-അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കുവൈത്തും അമീറും വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകുന്നതെന്നാണ് ഇവർ അറിയിച്ചത്. കുവൈറ്റും ഇറ്റലിയും വിവിധ മേഖലകളില്‍ തുടർന്നു പോരുന്ന സഹകരണവും സൗഹൃദവും കൂടിക്കാഴ്ചയിൽ ചർച്ചയായി.