പൗരത്വ ഭേദഗതി നിയമം: ഒറ്റക്കെട്ടായി അണിനിരന്ന് കേരളം; പ്രതിഷേധം ശക്തമാക്കും

0
29

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനൊരുങ്ങി കേരളം. നിയമത്തിനെതിരെ ഇന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. ഈ വേദിയിലാണ് ഭരണഘടനാ വിരുദ്ധമായ നിയമത്തിനെതിരെ ഇനിയും പോരാട്ടം കടുപ്പിക്കുമെന്ന് ഇരു മുന്നണികളും വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ജനുവരി 26 ന് ഭരണഘടന ദിനമായി ആചരിക്കും. ‌

ജനുവരി 26ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതിനൊപ്പം മറ്റു സമരപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭരണഘടനയ്ക്ക് വിരുദ്ധമായി ഒരു നീക്കവും കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

പുതിയ നിയമത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരും. ‘സേവ് കോണ്‍സ്റ്റിറ്റ്യൂഷന്‍ സേവ് റിപ്പബ്ലിക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിസംബർ 23ന് എല്ലാ നിയോജകമണ്ഡലങ്ങളിലും മതേതര കൂട്ടായ്മ സംഘടിപ്പിക്കാനാണ് യുഡിഎഫ് നീക്കം.