കുവൈറ്റ് സിറ്റി: ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ
അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സാധ്യതാപഠനം നടത്താൻ തെരഞ്ഞെടുത്തു.പൊതുമരാമത്ത് മന്ത്രാലയം കരാർ രേഖകൾ പൂർത്തിയാക്കി ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരത്തിന് സമർപ്പിച്ചതായി കുവെെറ്റ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആറ് മാസം സമയം ആണ് നൽകിയിരിക്കുന്നത്. അതിന്റെ ഉള്ളിൽ സാധ്യത പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി. ഇത് യാഥാർഥ്യമായാൽ ചരക്ക് നിക്കം ഗൾഫ് നാടുകളിൽ വേഗത്തിലാകും.ഇക്കഴിഞ്ഞ ജൂണിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള റെയിൽവേ കരാറിന് കുവെെറ്റ് തീരുമാനിച്ചിരുന്നു. കുവെെറ്റ് അമീര്‍ ആണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. സെപ്റ്റംബർ 26ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ആണ് പദ്ധതിയുമായി രണ്ട് രാജ്യങ്ങും മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
Home Middle East Kuwait അതിവേഗ ബുള്ളറ്റ് ട്രെയിൻ; സാധ്യതാപഠനം നടത്താൻ ഫ്രഞ്ച് കമ്പനി,