കുവൈറ്റ് സിറ്റി; ‘എയർ ബ്രിഡ്ജ്’ വഴി ഗാസയിലേക്കുളള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ് പ്രഖ്യാപിച്ചു.പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ പരിഗണിച്ചും അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് എന്നിവരുടെ നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് നടപടികൾ സ്വീകരിച്ചതെന്ന് കുനയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് സേലം വിശദീകരിച്ചു. കുവൈറ്റ് പലസ്തീൻ ആവശ്യത്തിന് അചഞ്ചലമായ പിന്തുണ നൽകുകയും ഇസ്രായേൽ അധിനിവേശം മൂലമുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ്.കുവൈറ്റ് എയർ ബ്രിഡ്ജ്, സിനായ് പെനിൻസുലയിലെ അൽ-അരിഷ് പ്രദേശം വഴിയാണ് ഗാസ മുനമ്പിലേക്ക് അടിയന്തര സാമഗ്രികളും മെഡിക്കൽ അവശ്യസാധനങ്ങളും എത്തിക്കുന്നത്.കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈറ്റ് റിലീഫ് സൊസൈറ്റി, മറ്റ് മാനുഷിക സംഘടനകൾ എന്നിവ ഈ സംരംഭത്തിൽ അണി ചേർന്നിട്ടുണ്ട്. വിദേശകാര്യ, പ്രതിരോധ, വ്യോമസേന, ആരോഗ്യ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പാക്കുന്നത്
Home Middle East Kuwait ‘എയർ ബ്രിഡ്ജ്’ വഴി ഗാസയിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ച് കുവൈറ്റ്