കുവൈറ്റിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി

0
21

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ അമേരിക്കൻ എംബസി അറിയിച്ചു. സമൂഹ മാധ്യമം ആയ എക്സിൽ ആണ് അറിയിപ്പ് നൽകിയത്. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിടും എന്ന ഇറാഖി വാദ് അൽ-ഹഖ് ബ്രിഗേഡ്സിൻ്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആണ് ഇത്.   കുവൈറ്റിലെ സൈനിക താവളങ്ങളിൽ യുഎസ് എംബസി തങ്ങളുടെ പ്രവർത്തനങ്ങൾ ചുരുക്കി അത്യാവശ്യവും ഔദ്യോഗികവുമായ പരിപാടികൾക്കു മാത്രമായി പരിമിതപ്പെടുത്തുകയാണെന്നും കുവൈറ്റിലെ എംബസി അറിയിച്ചു.