രാജ്യത്ത് കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പാക്കണമെന്ന നിർദേശവുമായി കുവെെറ്റ് എംപി രംഗത്ത്. കോണ്‍ടാക്ടില്‍ പേരില്ലെങ്കിലും ഫോണ്‍ വിളിക്കുന്നയാളുടെ പേര് മനസിലാക്കുന്ന സംവിധാനം ആണ് ഇത്. ദേശീയ അസംബ്ലി അംഗം ഖാലിദ് അൽ ഒതൈബിയാണ് ഈ നിർദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. പല കേസുകളിൽ നിന്നും നമ്മെ തടയാൻ വേണ്ടി ഇത്തരത്തിലുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനത്തിലൂടെ സാധിക്കും. സ്പാം കോളുകള്‍, വഞ്ചന കോളുകള്‍ എന്നിവയെല്ലാം തടയുന്നതിന്റെ ഭാഗാമായാണ് ഇത്തരത്തിലുള്ള ഒരു നിർദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധമായ ഉത്തരവ് ടെലികമ്യൂണിക്കേഷൻ കമ്പനികള്‍ക്ക് നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
Home Middle East Kuwait കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പാക്കണമെന്ന നിർദേശവുമായി കുവെെറ്റ് എംപി