മുൻനിര ആരോഗ്യ പരിരക്ഷാ ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാൽമിയ സൂപ്പർ മെട്രോ ബ്രാഞ്ചിൽ ഡേ കെയർ സർജറി വിഭാഗത്തിൽ ദക്ഷിണേന്ത്യയിലെ പ്രഗൽഭനും പ്രശസ്തനുമായ സർജൻ, ഡോ.ജിതേന്ദ്രകുമാർ വി പട്ടേൽ ചാർജെടുത്തു .
പ്രശസ്ത സ്ഥാപനങ്ങളിൽ മെഡിക്കൽ പരിശീലനവും റെസിഡൻസിയും പൂർത്തിയാക്കിയ ഡോ.ജിതേന്ദ്രകുമാറിന് ,ജനറൽ സർജറി ആൻഡ് ലാപ്പറോസ്കോപിക് സർജറി വിഭാഗത്തിൽ ഇരുപത്തിമൂന്നുവർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്.ഓപ്പൺ ആൻഡ് ലാപ്പറോസ്കോപിക് അപ്പെന്ഡിസെക്റ്റമി ,ലാപ്പറോസ്കോപിക് ഒവേറിയൻ സിസ്ററ്,ലാപ്പറോസ്കോപിക് അധീഷല്യ്സിസ്,ലാപ്പറോസ്കോപിക് മെക്കൽ ഡൈവേർട്ടിക്കുലം,ലാപ്പറോസ്കോപ്പി എക്‌റ്റോപിക്ക് ആൻഡ് ലാപ് കോളിസിസ്റ്റെക്ടമി തുടങ്ങിയ സർജറികളിലെല്ലാം ഡോ. ജിതേന്ദ്രകുമാർ വിദഗ്ദ്ധനാണ്. ഡോ.ജിതേന്ദ്രകുമാർ സർക്കുംസിഷനിൽ ഒരു പുതിയ അഡ്വാൻസ്ഡ് ZSR ടെക്‌നിക് വൈദ്യ ശാസ്ത്ര രംഗത് സംഭാവന ചെയ്തിട്ടുണ്ട്. എൻഡോസ്കോപ്പി, ലാപ്രോസ്കോപ്പി, കൊളോനോസ്കോപ്പി, ഹെർണിയ, അഗ്രചർമ്മം, പൈൽസ്, അപ്പെൻഡിസൈറ്റിസ്, ഫിസ്റ്റുല, പിത്താശയ സംബന്ധമായ ശസ്ത്രക്രിയകളും ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, നേത്രവിഭാഗം തുടങ്ങി മറ്റ് 180 ൽ പരം ഡേ കെയർ സർജറികളും ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളോടും സൗകര്യങ്ങളോടും കൂടി ക്രമീകരിച്ചിരിക്കുന്ന സാൽമിയ മെട്രോയിലെ ഡേ കെയർ സർജറി ഓപ്പറേഷൻ തിയേറ്ററുകളിൽ ചെയ്യാൻ സാധിക്കും. നിരവധി വർഷങ്ങളുടെ സേവനപരിചയമുള്ള ഡോ.അബ്ദുൾ റഹ്മാൻ (എംബിബിസ് , ഫ് ആർ സി എസ് , അറബ് ബോർഡ് സർജറി (ജോർഡൻ) ,അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.റഫീക്ക് (സ്പെഷ്യലിസ്റ്റ്) ഡോ. തമന്ന (സ്പെഷ്യലിസ്റ്റ്) തുടങ്ങിയ പ്രഗൽഭരായ ഡോക്ടർമാരുടെ ഡേ കെയർ സർജറി വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഡോ.ജിതേന്ദ്രകുമാറിൻ്റെ ശസ്ത്രക്രിയാ മേഖലയിലെ അനുഭവ സമ്പത്തും വൈദഗ്ധ്യവും സർജിക്കൽ ടെക്‌നിക്കുകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ കുവൈറ്റിലെ ആതുരസേവനരംഗത്തു എത്തിക്കാൻ സഹായകമാകും.എല്ലാ ഡേ കെയർ സർജറികളും വളരെ മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ജനറൽ സർജൻ്റെ കൺസൾട്ടേഷന് 50 % കിഴിവ് ലഭ്യമാണെന്നും മെട്രോ മാനേജ്‌മന്റ് അറിയിച്ചു.