കുവൈറ്റ് സിറ്റി: ദേശീയ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി 2024-ഓടെ പുതുതായി എൺപത് ആംബുലൻസുകൾ ഏർപ്പെടുത്തും എന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവധി പറഞ്ഞു. അൽ-മുത്‌ല ഏരിയയിൽ എമർജൻസി റെസ്‌പോൺസ് സെന്ററിന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന. എമർജൻസി റെസ്‌പോൺസ് സെന്ററിൽ ആറ് ആംബുലൻസുകളും ആറ് ടെക്നീഷ്യൻമാരുടെയും സേവനം പൂർണ്ണ സമയവും ലഭിക്കും. കൂടാതെ നാല് പുതിയ മെഡിക്കൽ സെന്ററുകൾ കൂടെ ആരംഭിക്കും എന്നും ഡോ. അൽ-അവാദി വിശദീകരിച്ചു.