നിയമലംഘനം, കുവൈറ്റിൽ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ പൂട്ടിച്ചു

0
21

കുവൈറ്റ് സിറ്റി:  ഒരു ഡിസ്പെൻസറിയും നാല് മെഡിക്കൽ സെന്ററുകളും ഉൾപ്പെടെ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ  അധികൃതർ അടച്ചുപൂട്ടി. ഗുരുതരമായ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ആണ് നടപടി. റെസിഡൻസി പെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾ, കാലഹരണപ്പെട്ട മരുന്നുകളുടെ ഉപയോഗം, ലൈസൻസില്ലാത്ത മരുന്ന് കടകൾ, തുടങ്ങിയവ  ലംഘനങ്ങളിൽ ഉൾപ്പെടുന്നു.