കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ പ്രവാസി ഫുട്ബോൾ ക്ലബായ ഫ്‌ലൈറ്റെർസ് എഫ്സിയുടെ കുവൈറ്റ് സ്റ്റൈൽ കോ നൽകിയ വിന്റർ കിറ്റ് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ ഹെഡ് പബ്ലിക് റിലേഷൻ ഓഫീസർമാരായ ഹിഷാം അലി അൽ ഫീലി , എൻജിനിയർ ഫാദലി എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു .
ഇന്ത്യൻ ടീം മിഡ് ഫീൽഡർ സഹൽ അബ്ദുൽ സമദിന് ക്ലബ് ട്രഷറർ ഷാകിബ് ഷെയ്ഖ് വിന്റർ കിറ്റ് അനുമോദനമായി നൽകി .ഇന്ത്യൻ ടീം മീഡിയ ഇൻചാർജ് അഖിൽ , ക്ലബ് രക്ഷാധികാരി ശുഐബ് ഷെയ്ഖ് എന്നിവർ സന്നഹിതരായിരുന്നു .