കുവൈറ്റ് സിറ്റി: ബീച്ചിൽ ബാർബിക്യൂ ചെയ്യരുതെന്ന് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകി ഹവല്ലി മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്മെന്റ് ഡയറക്ടറും സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ-ഒതൈബി . ബാർബിക്യൂകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാർബിക്യൂ അനുവദിക്കുന്നതിന് മുനിസിപ്പാലിറ്റി അഞ്ച് സ്ഥലങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും ഇത് അനുവദിച്ചു കൊണ്ടുള്ള ഔദ്യോഗിക നടപടികൾ ഒന്നും വന്നിട്ടില്ല. ഇത് സംബന്ധിച്ച് അനുമതി ലഭിക്കുന്നതിനായി നിയമ വകുപ്പിന് റഫർ ചെയ്തിരിക്കുകയാണെന്നും ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മാത്രമേ ഔദ്യോഗികമായി അംഗീകാരം ലഭിക്കുകയുള്ളൂ.