ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറെന്ന് സംശയം. ഒരു നഴ്‌സിങ് റിക്രൂട്ട്‌മെന്‍റ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇന്നലെ മൂന്നു രേഖാചിത്രങ്ങള്‍ തയ്യാറാക്കിയതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്.
ചിറക്കര സ്വദേശി പൊലീസ് കസ്റ്റഡിയിലുണ്ട്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് മനസിലാക്കിയ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്.
അബിഗേലിൻ്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 3 രേഖാ ചിത്രത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇതിലെ ഒരു സ്ത്രീ നഴ്‌സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. നഴ്‌സിങ് തട്ടിപ്പിൻ്റെ വിരോധം തീര്‍ക്കുകയായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ്, നഴ്‌സിങ് മേഖലയിലെ റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്