വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ സിലിണ്ടർ വില കൂടി. 21 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1796.50 രൂപയായി. അതേസമയം ഗാര്‍ഹിക പാചക വാതക സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമില്ല. നിലവിൽ 903 രൂപയാണ് എല്‍പിജി സിലിണ്ടറിന് നൽകേണ്ടത്.