എസ് എം ബഷീർ സമൂഹത്തിൻ്റെ നൊമ്പരമറിഞ്ഞ സംഘാടകൻ

0
39

കുവൈത്ത് സിറ്റി :സാമൂഹ്യ പ്രതിബദ്ധതയും സമുദായ സ്നേഹവും മുഖമുദ്രയാക്കി മത-സാമൂഹിക സാംസ്‌കാരിക – ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വ

മാണ് എസ്.എം ബഷീർ സാഹിബ്.
പൊതു സമൂഹത്തിന്റെ മനസുകളിൽ ഉന്നതമായ സ്ഥാനം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹമെന്ന് അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു.അനുസ്മരണ സമ്മേളനം കെ കെ എം എ മുൻ ചെയർമാൻ എ.ൻ.എ മുനീർ സാഹിബ്‌ ഉത്ഘാടനം ചെയ്തു.

അഹിൽ ഫാറൂഖ് ഖുർആൻ പാരായണം നടത്തി, മുഹമ്മദ് റിസ്‌വാൻ സ്വാഗതം ആശംസിച്ചു. കെ കെ എം എ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. മംഗലാപുരം എച്ച് ഐ എഫ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് എസ്. എം. ബഷീർ സ്മാരക സ്മരണിക യുടെ പ്രകാശനം ബി സി സി ഐ പ്രസിഡന്റ് എസ്. എം. റഷീദ് ഹാജി നിർവഹിച്ചു.

അബുദാബി ബി.ഡബ്ബ്ലിയു.എഫ്. പ്രസിഡന്റ് മുഹമ്മദ് അലി ഉചിൽ, കെ കെ എം എ വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, കെ കെ എം എ കേരള സംസ്ഥാന പ്രസിഡന്റ് കെ കെ അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെ കെ എം എ കർണാടക മേഖലയിൽ പഠന രംഗത്ത് ഉയർന്ന മാർക്ക് കരസ്ഥ മാക്കിയ പഠിത്താക്കളെ വിദ്യാഭ്യസ അവാർഡ് നൽകി ആദരിച്ചു. മംഗലാപുരം ഇല്ഷാൻ മസ്ജിദ് ഖത്തീബ് തയ്യിബ് ഉസ്താദ് പ്രാർത്ഥനക്കു നേതൃത്വം നൽകി.എസ് എം ഫാറൂഖ്, എ കെ ശാസ് എന്നിവർ പരിപാടികൾ ക്രോഡീ കരിച്ചു