സിവിൽ ഐഡി കാർഡുകൾ കൈപ്പറ്റിയില്ലെങ്കിൽ പിഴ ഈടാക്കുന്നത് പരിഗണനയിൽ

0
74

കുവൈറ്റ് സിറ്റി: സിവിൽ ഐഡി കാർഡ് കൈപ്പട്ടത്തവരിൽ നിന്ന് പിഴ ഈടാക്കുന്നത് നിലവിൽ പരിഗണനയിൽ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നതായും പിഎസിഐ അധികൃതർ. കാർഡ് കൈപറ്റാൻ  ഉടമകൾ തയ്യാറാകണം, അതുവഴി  പിഎസിഐ മെഷീന് കളിൽ അവയുടെ ശേഖരണം കുറയ്ക്കണം, അല്ലാത്ത പക്ഷം പുതിയ കാർഡുകൾ നൽകുന്നത് മന്ദഗതിയിലാക്കാം.നിലവിൽ ഏകദേശം 190,000 സിവിൽ ഐഡി കാർഡ്കൾ  ഡെലിവറിക്ക് തയ്യാറാണ്, കൂടാതെ പ്രതിദിനം 15,000 കാർഡുകൾ വിതരണം ചെയ്യപ്പെടുന്നതായും അധികൃതർ പറഞ്ഞു.