സാൽമിയ സൂപ്പർ മെട്രോയിൽ പ്രശസ്ത ഐ സ്പെഷ്യലിസ്ററ് ഡോ. അബ്‌ദുൾ വാഹിദ് സേവനം ആരംഭിച്ചു .

0
61

 

കുവൈറ്റിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാൽമിയ ബ്രാഞ്ചിൽ നേത്രചികിത്സാ മേഖലയിൽ പ്രശസ്തനും അതിവിദഗ്ധനുമായ ഡോ. അബ്‌ദുൾ വാഹിദ് സേവനം ആരംഭിച്ചു.
ആയിരത്തിൽപരം കാറ്ററാക്റ്റ് സർജറികൾ നടത്തി പരിചയസമ്പത്തുള്ള ഡോ. അബ്‌ദുൾ വാഹിദ് , കോർനിയൽ ,സ്ക്ളീറൽ ,കൺജക്റ്റിവൽ ,ഐലിഡ് തകരാറുകളുടെ നിർണയത്തിലും ചികിത്സയിലും വിദഗ്ധനാണ്.കണ്ണുരോഗനിർണ്ണയ കൃത്യതയും ചികിത്സാ ഫലങ്ങളും
വർദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ മെട്രോയുടെ കണ്ണുരോഗ വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട് . മെട്രോയുടെ ഫർവാനിയ ,ഫഹാഹീൽ ബ്രാഞ്ചുകളിലും ഒപ്താൽമോളജി സേവനങ്ങൾ ലഭ്യമാണ്.ക്ലിനിക്കിനപ്പുറം, മെട്രോയുടെ കണ്ണുരോഗ
വിഭാഗം സാമൂഹികസമ്പർക്ക പരിപാടികളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് . ഈ സംരംഭങ്ങളിൽ സൗജന്യ നേത്ര പരിശോധനകൾ, വിദ്യാഭ്യാസ നേത്രരോഗ ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവ ഉൾപ്പെടുന്നു.ഇത്തരം പ്രവർത്തനങ്ങൾ നേത്രചികിത്സാരംഗത്ത്
പുരോഗതി കൈവരിക്കുന്നതിനുള്ള മെട്രോയുടെ സാമൂഹികപ്രതിബദ്ധത പ്രകടമാകുന്നതിനാണെന്നു മെട്രോ മാനേജ്‌മൻറ്‌ അറിയിച്ചു.സാല്മിയയിലെ കണ്ണുരോഗ വിഭാഗത്തിനായുള്ള ആളുകളുടെ വർദ്ധിച്ചുവരുന്ന അഭ്യർത്ഥനകൾ കണക്കിലെടുത്താണ് പുതിയ
നേത്രരോഗവിദഗ്ധൻ്റെ സേവനങ്ങൾ സാൽമിയ സൂപ്പർ മെട്രോയിൽ ലഭ്യമാക്കിയതെന്നും, പ്രഗൽഭനും പ്രശസ്തനുമായ ഡോ.അബ്‌ദുൾ വാഹിദ്ൻ്റെ സേവനം വളരെ മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെൻറ്‌ അറിയിച്ചു.