കുവൈറ്റ് സിറ്റി : പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടത്തുന്ന കേന്ദ്രങ്ങളുടെ പ്രവർത്തി സമയം വർധിപ്പിച്ചതായി ആരോഗ്യമന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ .അബ്ദുല്ല അൽ സനദ് അറിയിച്ചു . ഉമ്മു ഹൈമാന് , ജഹ്‌റ ,ശുയൂഖ് എന്നീ മൂന്ന് പരിശോധന കേന്ദ്രങ്ങളിലെ പ്രവർത്തി സമയമാണ് വർധിപ്പിച്ചത്.
രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെയും ഉച്ചക്ക് രണ്ടു മണിമുതൽ വൈകുന്നേരം ആറുമണി വരെയുമാണ് ഈകേന്ദ്രങ്ങൾ പ്രവർത്തിക്കുക . എല്ലാ ഔദോഗിക ദിവസങ്ങളിലും ( ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ) ഈ സമയക്രമം തന്നെയാണ് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു .തിരക്ക് ഒഴിവാക്കുകയാണ് സമയം നീട്ടിയതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
സ്പോൺസർ ഉണ്ടെങ്കിൽ ഗാർഹിക തൊഴിലാളികൾക്ക് നേരെത്തെ അപ്പോയ്മെന്റ് വാങ്ങാതെതന്നെ തങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കാൻ കേന്ദ്രങ്ങളിൽ സൗകര്യമുണ്ടായിരിക്കും .