കുവൈറ്റ് സിറ്റി: സബാഹ് അൽ-സലേമിലെ ഒരു സെക്കൻഡറി സ്‌കൂളിലെ മലിനജല മാൻഹോളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സ്മോക്ക് ബോംബുകളും ഇറാഖി അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷനിലെ വിദഗ്ധ സംഘം സ്ഥിരീകരിച്ചു.
മലിനജല മാൻഹോളുകളിലെ അറ്റകുറ്റപ്പണികൾക്കിടെ ആണ് ഈ വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അഡ്മിനിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു, സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി ആയുധങ്ങൾ കണ്ടെടുത്തു.